വിമാന യാത്രക്ക് െചലവ് കുറയും
text_fieldsന്യൂഡൽഹി: രാജ്യത്ത് എകീകൃത നികുതി സംവിധാനം നിലവിൽ വരുന്നതോടെ വിമാന യാത്ര ചെലവ് കുറയും. ജൂലൈ ഒന്നു മുതൽ നിലവിൽ വരുന്ന ജി.എസ്.ടിയിൽ അഞ്ച് ശതമാനം നികുതിയാണ് ഇക്കോണമി ക്ലാസിലെ വിമാന ടിക്കറ്റുകൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ഇത് ആറ് ശതമാനമായിരുന്നു.
എന്നാൽ ബിസിനസ് ക്ലാസിലെ യാത്രക്ക് ചെലവേറും. ബിസിനസ് ക്ലാസിലെ ടിക്കറ്റുകൾക്കുള്ള നികുതി 9 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിക്കും.
ഇക്കോണമി ക്ലാസിലുള്ള യാത്രക്ക് കുറഞ്ഞ നികുതി ചുമത്താനുള്ള സർക്കാർ തീരുമാനം വ്യോമയാന മേഖലക്ക് ഗുണകരമാവുമെന്നാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാവുന്നത്. കുറഞ്ഞ നിരക്കാണ് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനുള്ള കാരണം. നിരക്ക് വീണ്ടും കുറയുന്നത് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.